എന്നും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ.
അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാകും.
ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചർച്ചയായിരുന്നു.
ഇപ്പോഴിതാ പുത്തൻ വിഷയമാണ് ഗോപിയെ സംബന്ധിച്ചുള്ള സംസാരം.
അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിത യാത്ര തുടങ്ങിയത്.
എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
വാർത്തകൾ അതിരുവിട്ടതോടെ അമൃതയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവുമായി ഗോപി എത്തുകയും മറുപടി നൽകുകയും ചെയ്തു.
അതുവരെ സദാചാരം വിളമ്പിയ ആളുകൾക്ക് മികച്ച മറുപടിയായിരുന്നു ഗോപി സുന്ദർ നൽകിയതും.
അമൃതയുമായി ബന്ധം പിരിഞ്ഞു പുതിയ ആളെ കണ്ടെത്തിയോ എന്ന് തുടങ്ങി നിരവധി കമന്റുകളും ഉള്ള മറുപടിയായിരുന്നു ആ ചിത്രം.
എന്നാൽ ഇപ്പോൾ പുതിയ ചർച്ച ആയിരിക്കുന്നത് ഗോപിക്ക് ഒപ്പം എത്തിയ പ്രിയ നായരെ കുറിച്ചാണ്
പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കുവെച്ചതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
ആരാണ് ആ സുന്ദരി എന്നറിയാൻ കൂടുതൽ ആളുകൾക്കും താത്പര്യം. ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടി.
എന്നാൽ ചിത്രം സംബന്ധിച്ച് യാതൊരു പ്രതികരണവും ഗോപി സുന്ദറിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ ഉണ്ടായിട്ടില്ല.