ബെംഗളൂരു : ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് എക്സപ്രസ് അടുത്തയാഴ്ച സർവീസ് തുടങ്ങിയേക്കും.
ഓഗസ്റ്റ് അവസാനവാരത്തോടെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
തീവണ്ടി ഓടിത്തുടങ്ങുന്നതോടെ ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാസമയം ഏഴുമണിക്കൂറായി ചുരുങ്ങും.
സാധാരണ തീവണ്ടികളിൽ ഒമ്പത് മുതൽ പത്തര മണിക്കൂർ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെത്താൻ ആവശ്യമായ സമയം.
നിലവിൽ ചെന്നൈ- ബെംഗളൂരു- മൈസൂർ, ബെംഗളൂരു – ഹുബ്ബള്ളി എന്നീ റൂട്ടുകളിൽ വന്ദേഭാരത് സർവീസുകൾ നടത്തുന്നുണ്ട്.
ഐ.ടി. നഗരമായ ബെംഗളൂരുവിൽ നിന്ന് മറ്റൊരു ഐ.ടി. നഗരമായ ഹൈദരാബാദിലേക്കും വന്ദേഭാരത് സർവീസ് തുടങ്ങുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷ.
നിലവിൽ ബെംഗളൂരു യശ്വന്തപുര, ധർമവാരം, ധോൻ, കർണൂൽ സിറ്റി, ഗഡ്വാൾ ജങ്ഷൻ, മെഹബൂബ് നഗർ, ഷാദ് നഗർ, ഹൈദരാബാദ് കെച്ചെഗുഡ നഗരമാണ് തീവണ്ടിക്ക് സ്റ്റോപ്പുകൾ നിശ്ചയിച്ചിരിക്കുന്നത്.
സേദം, റായ്ച്ചൂർ ജംഗ്ഷൻ, സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.