ബെംഗളൂരു: മടിക്കേരിയില് കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയൻസ് വനിത ഹോസ്റ്റലില് അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയില് യുവാവ് അറസ്റ്റില്.
നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.എൻ. സിജില് ആണ് അറസ്റ്റിലായത്.
മദ്യലഹരിയിലാണ് ഇയാള് ഹോസ്റ്റലില് ആഭാസത്തരം കാണിച്ചത്.
ഇതില് ക്ഷുഭിതരായ വിദ്യാര്ത്ഥിനികള് ഹോസ്റ്റലില് സുരക്ഷാ സംവിധാനങ്ങള് ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു.
തുടര്ന്ന്, സിജിലിനെ പിടികൂടുകയായിരുന്നുവെന്ന് കുടക് ജില്ല പോലീസ് സൂപ്രണ്ട് കെ. രമ രാജൻ പറഞ്ഞു.
വാഹനങ്ങളില് സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്നതായി ഹോസ്റ്റല് അന്തേവാസികള് പരാതിപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില് മടിക്കേരി സ്വദേശികളായ സി. മനു(27), എസ്. പ്രശാന്ത്(27), കെ. കിരണ്(28) എന്നിവര്ക്ക് എതിരേയും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.