ബെംഗളൂരു : ബി.ബി.എം.പി. യുടെ പുതുതായി രൂപവത്കരിക്കപ്പെടുന്ന വാർഡുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബി.ബി.എം.പി.
ചൊവ്വാഴ്ച രാത്രിമുതൽ മണ്ഡലം തിരിച്ചുള്ള വാർഡുകളുടെ ഭൂപടം ബെംഗളൂരു കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമാക്കി.
പുതിയ വാർഡുകളുടെ അതിർത്തി, ജനസംഖ്യ, നിലവിലുള്ള വാർഡിന്റെ അതിർത്തി തുടങ്ങിയവ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതു പരിശോധിച്ചശേഷം നഗരവികസനവകുപ്പിന് പരാതികളും നിർദ്ദേശങ്ങളും അയയ്ക്കാം.
18-ന് രാത്രിയാണ് നഗരവികസന വകുപ്പ് 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്.
സർക്കാരിന്റെ കാലത്ത് ആകെ മുൻ വാർഡുകളുടെ എണ്ണം 243 ആക്കി ഉയർത്താനായിരുന്നു തീരുമാനം.
എന്നാൽ 225 വാർഡുകൾ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. 2011 ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ പൂർണമായും ശാസ്ത്രീയമായാണ് വാർഡുകളുടെ അതിർത്തികൾ നിർണ്ണയിച്ചിരിക്കുന്നത് നഗരവികസന വകുപ്പിന്റെ വാദം.
അതേസമയം, പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സൗകര്യം നഗരവികസനവകുപ്പ് ഒരുക്കിയിട്ടില്ല.
തപാൽവഴി മാത്രമാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരമുള്ളത്.