ചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ വിധാൻ സൗധയിൽ ആദരിക്കുമെന്ന് മുഖ്യമന്ത്രി

0 0
Read Time:1 Minute, 16 Second

ബെംഗളൂരു : ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെയും മറ്റു ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു.

വ്യാഴാഴ്ച പീനിയയിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്.

സിദ്ധരാമയ്യ സോമനാഥിന് പൂച്ചെണ്ട് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു.

വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിനന്ദനമറിയിച്ചു.

പ്രവർത്തനത്തിന് പിന്നിൽ 500-ഓളം ശാസ്ത്രജ്ഞരെ ഉടൻതന്നെ വിധാൻസൗധയിൽ ക്ഷണിച്ച് ആദരിക്കുമെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച രാത്രിതന്നെയെത്തി എസ്. സോമനാഥിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചിരുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts