Read Time:1 Minute, 17 Second
ബെംഗളൂരു: പ്രണയപ്പകയെ തുടര്ന്ന് യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു.
മംഗളൂരു വനിതാ പോലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം.
ബണ്ട്വാള് വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാല്കൂര് നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്.
നടന്നുപോവുകയായിരുന്ന ഗൗരിയെ തടഞ്ഞുനിര്ത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു.
സാരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.
ജെസിബി ഓപ്പറേറ്ററായിരുന്ന പത്മരാജും ഗൗരിയും പ്രണയത്തിലായിരുന്നു.
ഇരുവരും പിരിഞ്ഞശേഷവും പത്മരാജ് ശല്യംചെയ്യുന്നതായി ഗൗരി പോലീസില് പരാതി നല്കിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.