ബെംഗളൂരു: ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേദ്ര മോദി.
ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി വികാരാതീധനായി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഇന്ത്യ ലോകത്തിന്റെ മുൻ നിരയിൽ എത്തിയതെന്നും പറഞ്ഞു.
ചന്ദ്രയാൻ 3 ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തിയെന്നും ചന്ദ്രയാൻ രണ്ട് ഇറങ്ങിയ സ്ഥലം ത്രിവർണം എന്നും അറിയപ്പെടുമെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സെപ്റ്റംബർ 23 ദേശിയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
ഗ്രീസ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ എത്തിയത്. റോഡ് ഷോയായാണ് പ്രധാനമന്ത്രി ഇസ്ട്രാക്കിൽ എത്തിയത്. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.