0
0
Read Time:39 Second
ബെംഗളൂരു : നഗരത്തിലെ ഒരു മദ്യശാലയിൽനിന്ന് വിദേശ വനിതയെ പോലീസ് രക്ഷപ്പെടുത്തി.
വിദേശവനിതയെ അനാശാസ്യപ്രവർത്തനത്തിനുപയോഗിച്ചുവെന്ന കുറ്റം ചുമത്തി മദ്യശാലയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
നഗരഹൃദയത്തിലെ മദ്യശാലകളിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് വനിതയെ രക്ഷപ്പെടുത്തിയത്.
ഇതുൾപ്പെടെ 20 മദ്യശാലകൾക്കെതിരേ കേസെടുത്തതായി ബെംഗളൂരു സെൻട്രൽ പോലീസ് കമ്മിഷണർ അറിയിച്ചു.