Read Time:1 Minute, 4 Second
ചെന്നൈ: കന്യാകുമാരിയില് കോളേജ് വിദ്യാര്ത്ഥികളെ കൊണ്ട് സര്ക്കാര് ബസ് തള്ളിയച്ച സംഭവത്തില് ജീവനക്കാര്ക്കെതിരെ നടപടി.
സംഭവത്തില് ബസ് ജീവനക്കാരായ നാല് പേരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് നാഗര്കോവിലില് ബസ് പഞ്ചറായതിനെ തുടര്ന്ന് വിദ്യാര്ത്ഥികളെ കൊണ്ട് വണ്ടി തള്ളിച്ചത്.
ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില് പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാര്ക്കെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള് പുറത്ത് വന്നതോടെ ജീവനക്കാര്ക്കെതിരെ രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു.
സമീപത്ത് ഇത്തരത്തില് ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.