Read Time:1 Minute, 14 Second
ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില് മൂന്നു പേര് മരിച്ചു.
ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്.
ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്.
3 പേരുടേയും മൃതദേഹങ്ങള് കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്.
ദ്യാമപ്പ ഒലേകര് (45), രമേഷ് ബാര്ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില് മരണപ്പെട്ടത്.
ദീപാവലി, ദസറ, ഗണേശ ചതുര്ത്ഥി എന്നീ ആഘോഷങ്ങള്ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില് നിന്നും ചാടി രക്ഷപെട്ടിരുന്നു.
ഈ യുവാവിന് വീഴ്ചയില് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന മറ്റൊരാള്ക്കും സംഭവത്തില് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.