ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയ്ക്ക് ബുധനാഴ്ച രാവിലെ ഉണ്ടായ നേരിയ പക്ഷാഘാതത്തെ തുടർന്ന് ജയനഗറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ജെഡിഎസ് നേതാവിനെ ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു .
ജെഡിഎസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് കുമാരസ്വാമിയെ ബുധനാഴ്ച പുലർച്ചെ 3:40 ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബിദാദി ഫാംഹൗസിൽ നിന്ന് ബലഹീനതയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
സതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ് എന്ന് പറഞ്ഞു.
മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് നേരിയ മസ്തിഷ്കാഘാതം അനുഭവപ്പെട്ടിരുന്നു എന്നാൽ അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ് എന്നും ഡോ സതീഷ്ചന്ദ്ര പറഞ്ഞു.