കൊച്ചി: കള്ളപ്പണക്കേസില് അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തുമായി അടുത്ത ബന്ധമില്ലെന്ന് നവ്യ നായർ.
സച്ചിന് സാവന്തുമായി തനിക്ക് ഉള്ളത് മുംബൈയിലെ അയല്വാസി എന്ന ബന്ധം മാത്രമാണുള്ളതെന്നും നടി പറഞ്ഞു.
സാവന്തില്നിന്നു സമ്മാനങ്ങള് കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നും നവ്യ കൂട്ടിച്ചേർത്തു. ഒരു റെസിഡന്ഷ്യന് സൊസൈറ്റിയിലെ താമസക്കാര് എന്നത് മാത്രമാണ് സച്ചിന് സാവന്തുമായുള്ള പരിചയം.
ഗുരുവായൂര് സന്ദര്ശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള് ഒരുക്കി നല്കിയിട്ടുണ്ട്. നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നല്കിയതല്ലാതെ സച്ചിന് സാവന്തില് നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു.
നടിയെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് വിശദീകരണവുമായി നവ്യയും കുടുംബം എത്തിയത്. സാവന്ത് നല്കാത്ത മൊഴിയാണ് ഇ.ഡി കുറ്റപത്രത്തിലുള്ളതെന്ന പേരില് പ്രചരിക്കുന്നതെന്നും നവ്യ നായര് പറഞ്ഞു.
ഇന്നലെ നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ ബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്. ഇരുവരുടെയും ഫോൺ വിവരങ്ങളും വാട്സാപ്പ് സന്ദേശങ്ങളും അടക്കം ഇ ഡി പരിശോധിത്തിൽ നിന്നുമാണു നടിയുമായുള്ള ബന്ധം വ്യക്തമായതെന്നാണു വിവരം.
കള്ളപ്പണം വെളുപ്പിക്കാൻ സ്വര്ണ ആസ്തികള് വാങ്ങിയ സച്ചിൻ സാവന്ത് നവ്യ നായര്ക്ക് സ്വര്ണാഭരണങ്ങള് സമ്മാനിച്ചതായാണ് റിപ്പോര്ട്ടുള്ളത്. താരത്തെ കാണാൻ എട്ടോളം തവണ കൊച്ചിയില് എത്തുകയും ചെയ്തതായും ഇതില് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് നവ്യ നായര്ക്ക് പുറമെ സാവന്തിന്റെ മറ്റൊരു പെണ്സുഹൃത്തിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി.