Read Time:1 Minute, 14 Second
ബെംഗളൂരു: മടിക്കേരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കുടക് ജില്ലാ തദ്ദേശ ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവിച്ചതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മടിക്കേരി ടൗൺ പോലീസ് അറിയിച്ചു.
മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. രണ്ടു വർഷമായി വനം വകുപ്പിന്റെ റിസർച്ച് വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു രശ്മി.