ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മദ്യം ‘ജവാൻ’ റം ആണെന്ന് കണക്കുകൾ 

0 0
Read Time:1 Minute, 43 Second

തിരുവനന്തപുരം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് ‘ജവാൻ’ ആണെന്ന് ബെവ്കോയുടെ പുതിയ കണക്കുകൾ.

പത്തുദിവസം കൊണ്ട് 6,30,000 ജവാൻ മദ്യം വിറ്റതായാണ് കണക്ക്.

അവിട്ടം ദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു.

അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഇലെറ്റിലാണെന്നും കണക്കുകൾ.

വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന ബ്രാൻഡ് എന്നതും ജവാന്റെ പ്രത്യേകതയാണ്.

ഓണക്കാലത്ത് ഇതിന്റെ ആവശ്യം വരുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു.

ഓണക്കാലത്തെ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്‌കോ എം.ഡി., മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ നൽകുന്നുണ്ടെങ്കിൽ എല്ലാ ജവാൻ റമ്മിനും നൽകണമെന്നും ചൂണ്ടിക്കാട്ടി പ്രത്യേക സർക്കുലർ ഉണ്ടായിരുന്നു.

ഇത്തവണ, ഓണക്കാലത്ത് 10 ദിവസത്തെ ഏറ്റവും വലിയ നേട്ടമാണ് ബെവ്കൊയ്ക്ക് ഉണ്ടായത്.

757 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 700 കോടിയുടെ മദ്യം ഉണ്ടായിരുന്നു.

ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് ഉത്രാടദിനത്തിലായിരുന്നു. 116 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തിൽ വിറ്റത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts