0
0
Read Time:1 Minute, 14 Second
ബെംഗളൂരു: കേരള സമാജം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഉള്ളാൾ റോഡിലുള്ള സുപ്രഭ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്ദേവാസികളായ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത്, യൂത്ത് വിങ് കൺവീനർ അഭിഷേക് ഡി എ , ജോ.കൺവീനർമാരായ മേഘ എം , അരുൺ. എ മറ്റു യൂത്ത് വിങ് പ്രവർത്തകാസിമിതി അംഗങ്ങൾ, ട്രസ്റ്റ് ചെയർപേഴ്സൺ പ്രതിമ കുമാർ എന്നിവരും പങ്കെടുത്തു.
സാന്ത്വനം ഫണ്ടിൽ നിന്നും ആലപ്പുഴ കരുവാറ്റ സ്വദേശി ബെംഗളൂരു കന്ദിരവ ലേയൗട്ടിൽ താമസിക്കുന്ന സതീഷ്കുമാറിന് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയക്ക് കേരള സമാജം ബെംഗളൂരുസൗത്ത് വെസ്റ്റ് അംഗങ്ങളുടെ കയ്യിൽ നിന്നും സമാഹരിഹ ധനസഹായം അദ്ദേഹത്തിന് നൽകി.