Read Time:1 Minute, 7 Second
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ ഒടിടിയിലേക്ക്.സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടി റിലീസായി എത്തുന്നു.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് ‘ജയിലർ’.
നെൽസൺ ദിലീപ്കുമാറാണ് ‘ജയിലർ’സംവിധാനം ചെയ്തിരിക്കുന്നത്.
സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു.
വിനായകൻ ആണ് വില്ലൻ വേഷത്തിൽ.തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ മറ്റ് താരങ്ങൾ.
ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.