മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടികൂടിയാണ് തമന്ന. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് താരം നിലവിൽ തിളങ്ങുന്നതെങ്കിലും തമന്നയ്ക്ക് കേരളത്തിൽ നിന്നടക്കം നിരവധി ആരാധകരുണ്ട് എന്നതാണ് സത്യം.
തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമെ തമന്ന ഇപ്പോൾ ബോളിവുഡിലും ശ്രദ്ധകേന്ദ്രമായിമാറിയിരിക്കുകയാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രവും ആമസോൺ പ്രൈമിൽ എത്തിയ ജീ കർദാ എന്ന വെബ് സീരീസിലേയും തമന്നയുടെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു.
അതെസമയം തെന്നിന്ത്യയിലെ മുൻനിര താരമായി നിറഞ്ഞു നിൽക്കുമ്പോൾ പോലും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന് നിലപാടെടുത്തിരുന്ന താരമായ തമന്ന അടുത്തിടെ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ രണ്ട് സീരീസിലും ബോൾഡ്, ഗ്ലാമറസ് വേഷത്തിലാണ് എത്തിയത്. കൂടാതെ ലസ്റ്റ് സ്റ്റോറിസിൽ ചെറിയ ബെഡ് റൂം സീനിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്നാലിപ്പോൾ തമ്മനയുടെ അഭിനയത്തിന്റെ പേരിൽ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നിരൂപകനും നടനുമായ ബെയിൽവാൻ രംഗനാഥൻ.
ലസ്റ്റ് സ്റ്റോറീസിൽ തമന്ന തൊലി കളഞ്ഞ കോഴിയെ പോലെയാണ് അഭിനയിക്കുന്നതെന്ന് ബെയിൽവാൻ പറഞ്ഞു.
തമന്ന സാധാരണയായി ഒരു സിനിമയ്ക്ക് ആറ് കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങാറുള്ളത്. എന്നാൽ കിടപ്പറ രംഗമുള്ള ലസ്റ്റ് സ്റ്റോറീസിന് വേണ്ടി ഏഴ് കോടി രൂപ പ്രതിഫലം വാങ്ങിയെന്നും രണ്ടു കോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതെല്ലാം കാണിച്ചേനെയെന്നും ബെയിൽവാൻ രംഗനാഥൻ പറഞ്ഞുത്.
നടന്റെ വാക്കുകൾ ഇതിനകം തമിഴകത്ത് ചർച്ചയായിട്ടുണ്ട്. ഇതിന് മുൻപും നടിമാരെ കുറിച്ച് അനാവശ്യ ആരോപണങ്ങൾ നടത്തിയട്ടുള്ള ബെയിൽവാൻ രംഗനാഥന് പലപ്പോഴും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.