Read Time:1 Minute, 12 Second
ന്യൂഡല്ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്ത് ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ പേരു മാറ്റുമെന്ന് അഭ്യൂഹം.
ഇതിനാണ് പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്ത്തതെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്.
രാജ്യത്തിന്റെ പേര് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റും.
ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നുമാണ് അഭ്യൂഹം.
ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില് പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് തുടക്കമിട്ടത്.
കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില് കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചർച്ചയായത്.