Read Time:1 Minute, 1 Second
ബെംഗളൂരു: നഗരത്തിൽ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.
പാനൂര് അണിയാരം മഹാ ശിവ ക്ഷേത്രത്തിന് സമീപം ഫാത്തിമാസില് താമസിക്കും മജീദിന്റെ യും അസ്മയുടെയും മകന് ജാവേദ് (29)ആണ് മരിച്ചത്.
ബെംഗളൂരു ഹുളിമാവിനു സമീപത്തെ സര്വ്വീസ് ഫ്ലാറ്റില് വെച്ചാണ് വൈകുന്നേരം മൂന്നോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തിയത്.
കാരണം വ്യക്തമല്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവതി ഹുളിമാവ് നാനോ ആശുപത്രിയിലെത്തുകയായിരുന്നു.
ആശുപത്രി അധികൃതര് ബന്ധുക്കളെ അറിയിച്ചതിനെ തുടര്ന്ന് എഐകെഎംസിസി പ്രവര്ത്തകര് സ്ഥലത്തെത്തി പോലീസ് നടപടിക്രമങ്ങള്ക്ക് നേതൃത്വം നല്കി.