Read Time:1 Minute, 13 Second
ചെന്നൈ : കൊലപാതകക്കേസിൽ പ്രതിയായ യുവാവിനെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് നാടൻബോംബ് എറിഞ്ഞുകൊന്നു.
ശ്രീപെരുമ്പുത്തൂരിനടുത്ത് തിരുമഴിസൈ എന്നസ്ഥലത്ത് എബിനേശ (32) ൻ എന്ന യുവാവിനെയാണ് കാറിൽ വന്ന ഒരു സംഘമാളുകൾ ചേർന്ന് ബോംബെറിഞ്ഞ് കൊന്നത്.
കാർ സമീപത്ത് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്.
തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കൊലയാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
2020-ൽ തിരുമഴിസൈയിൽ ആനന്ദൻ എന്നയാളെക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് എബിനേശൻ.
ആനന്ദനെ കൊന്നതിന് പ്രതികാരമെന്ന നിലയിലാണ് എബിനേശനെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു.
എബിനേശൻ കൊലപാതകം അടക്കം 15 കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.