Read Time:39 Second
ബെംഗളൂരു:ഭക്ഷണവിതരണക്കമ്പനി ജീവനക്കാരൻ മയക്കുമരുന്നുമായി അറസ്റ്റിൽ.
മംഗളൂരു സ്വദേശി അബ്ദുൾ സലാമിനെയാണ് ഗോവിന്ദരാജ് നഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.
ഒന്നരലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു.
ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം മയക്കുമരുന്ന് കച്ചവടവും നടത്തിവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.