0
0
Read Time:1 Minute, 6 Second
ബെംഗളുരു: മംഗളൂരു ജെപ്പിന മൊഗറില് കെഎസ്ആര്ടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു.
പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയില് കാര് ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആര്ടിസി കാറിലേക്ക് ഇടിച്ച് കയറി.
അപകടത്തില് ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
കാറില് ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില് കാര് പൂര്ണ്ണമായും തകര്ന്നു.
തലപ്പാടിയില് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി.
സംഭവത്തില് മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.