Read Time:1 Minute, 29 Second
ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി-ജെഡിഎസ് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള് തള്ളാതെ മുതിര്ന്ന ജെഡിഎസ് നേതാവും കര്ണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി.
ബിജെപി സഖ്യത്തെക്കുറിച്ച് ഉചിതസമയത്തു പ്രതികരിക്കാമെന്നായിരുന്നു കുമാരസ്വാമിയുടെ കമന്റ്.
ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയുമായി സീറ്റ് ധാരണയിലെത്തിയെന്ന റിപ്പോര്ട്ടുകള് തള്ളിക്കളഞ്ഞ കുമാരസ്വാമി, മണ്ഡ്യയിലും തുമകുരുവിലുവിമുള്ള സീറ്റുകളെക്കുറിച്ച് ചര്ച്ച നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്ത്തു.
ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് സഖ്യ ചര്ച്ച നടത്തിയെന്ന് രണ്ടു ദിവസം മുമ്പ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ വെളിപ്പെടുത്തിയിരുന്നു.
നാലു സീറ്റുകള് ജെഡിഎസിനു നൽകാമെന്നു അമിത് ഷാ ഉറപ്പുനൽകിയെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.