ബെംഗളുരു:കലബുര്ഗിയില് ഹിന്ദു വിരുദ്ധ പ്രസ്താവനകളുടെ പേരില് നടൻ പ്രകാശ് രാജിനെതിരെ പ്രതിഷേധവുമായി ഹിന്ദു അനുകൂല സംഘടനകള് രംഗത്ത്.
പ്രകാശ് രാജിന്റെ കല്ബുര്ഗി സന്ദര്ശനത്തിന് മുന്നോടിയായാണ് പ്രതിഷേധം നടന്നത്.
കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാര് നടനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി ഉയര്ത്തുകയും ചെയ്തു.
നേരത്തെ, ഒരു ഹിന്ദു സംഘടനയിലെ അംഗങ്ങള് കല്ബുര്ഗി ഡിഎം/ഡിസിക്ക് (ജില്ലാ മജിസ്ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണര്) നടന്റെ പ്രവര്ത്തികള് ചൂണ്ടിക്കാട്ടി ഒരു നിവേദനം സമര്പ്പിച്ചിരുന്നു.
പ്രകാശ് രാജ് നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയണമെന്നും അവര് ആവശ്യപ്പെട്ടു.
ഒരു ചടങ്ങില് പങ്കെടുക്കാൻ പ്രകാശ് രാജ് കലബുര്ഗി സന്ദര്ശിക്കാനിരിക്കെയാണ് എതിര്പ്പ് വന്നത്.
യുദ്ധത്തിന്റെ ഫലമായി ഉണ്ടാവുന്ന മനുഷ്യ ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നാടകമായ ‘ഗയാഗലു’വിന്റെ പ്രദര്ശനത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വലതുപക്ഷ ഗ്രൂപ്പുകളുടെ എതിര്പ്പിന് പ്രകാശ് രാജ് ഇരയാകുന്ന ആദ്യ സംഭവമല്ല ഇത്.
പ്രതിഷേധ സൂചകമായി ഏതാനും ആഴ്ചകള്ക്ക് മുമ്പ്, ശിവമോഗ ജില്ലയില് വലതുപക്ഷ അംഗങ്ങള് ഗോമൂത്രം തളിച്ച് പ്രകാശ് രാജ് സന്ദര്ശിച്ച സ്ഥലങ്ങള് ശുദ്ധീകരിക്കുകയും ചെയ്തിരുന്നു.