0
0
Read Time:55 Second
ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു.
വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം.
മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്.
വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്.
മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്.
ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.