Read Time:51 Second
ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില് മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി.
തിരുവനന്തപുരം സ്വദേശിയും യൂണിയന് ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര് നായരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ഹോട്ടലിലെ നീന്തല്ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില് മുറിയെടുത്തത്. തിങ്കളാഴ്ച പുലര്ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില് നിന്നും പുറത്ത് പോയിരുന്നു.
സംഭവത്തില് പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.