Read Time:1 Minute, 14 Second
അല്ലു അര്ജുന് ദേശീയ അവാര്ഡ് നേടി കൊടുത്ത ചിത്രമാണ് പുഷ്പ.
അല്ലു അര്ജുനും രശ്മിക മന്ദാനയും തകര്ത്തഭിനയിച്ച ചിത്രത്തിന് നിരവധി ആരാധകരാണുള്ളത്.
സിനിമയുടെ ആദ്യ ഭാഗത്തിന് ശേഷം ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു.
ഇപ്പോഴിതാ ‘പുഷ്പ -2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്ത്തകര്.
2024 ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്ത്തകര് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നത്.
‘പുഷ്പ-ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്.