ബെംഗളൂരു: എൻഡോസള്ഫാൻ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസില് യുവാവിന് 10 വര്ഷം തടവ്.
മംഗളൂരൂവിനടുത്ത ബണ്ട്വാള് പെരുവായ് ഗ്രാമത്തിലെ എം.രാജേഷ് റൈക്കാണ് അഡീഷനല് ജില്ല സെഷൻസ് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രീതി ശിക്ഷ വിധിച്ചത്.
ജനിതക വൈകല്യമുള്ള 19കാരിയായ ഇര വീട്ടില് തനിച്ചായ സമയം പ്രതി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്.
2015 ഒക്ടോബര് ഒന്നിനാണ് കേസിനാസ്പദ സംഭവം.
വിട്ല പോലീസ് റജിസ്റ്റര് ചെയ്ത കേസ് പിന്നീട് അസി. പോലീസ് സൂപ്രണ്ട് കെ.എ. രാഹുല് കുമാര് അന്വേഷിച്ച് പട്ടിക ജാതി/വര്ഗ അതിക്രമം തടയല് നിയമപ്രകാരം കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.
10,000 രൂപ പിഴ കൂടി വിധിച്ച കോടതി ഇരക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിയമ സഹായ അതോറിറ്റിക്ക് നിര്ദേശം നല്കി.
കേസില് മൊത്തമുണ്ടായിരുന്ന 27 സാക്ഷികളില് 14 പേര് വിചാരണ വേളയില് കോടതിയില് ഹാജരായി മൊഴി നല്കി.