0
0
Read Time:1 Minute, 11 Second
ബെംഗളൂരു : നഗരത്തിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സാറ്റലൈറ്റ് ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ബസുകൾക്കുനേരെ കല്ലേറുണ്ടായത്.
കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതല്ലെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച സ്വകാര്യ ട്രാൻസ്പോർട്ട് ബന്ദായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു.
കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ചാമരാജ്പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.