ചെന്നൈ: നടി ഗൗതമിയ്ക്കും മകള്ക്കുമെതിരെ വധ ഭീഷണിയുള്ളതായി പരാതി.
പരാതിയില് ചെന്നൈ സെൻട്രല് ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി വില്ക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനായി കെട്ടിട നിര്മ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു.
പിന്നീട് ഇവര് 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് മനസ്സിലാക്കിയ നടി ഇരുവര്ക്കുമെതിരെ പോലീസില് പരാതി നല്കി.
ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയര്ന്നത്.
അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും ചേര്ന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതിയിൽ പറയുന്നത്.
തന്നെയും മകളെയും കൊല്ലുമെന്നാണ് ഭീഷണി. മകളുടെ ജീവൻ അപകടത്തിലാണ്.
ഭീഷണി കാരണം മകള്ക്ക് പഠനത്തില് ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല.
അതുകൊണ്ട് പരാതിയില് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി പറഞ്ഞു.