ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവറുടെ തട്ടിപ്പ് വിദേശി വ്ലോഗര്മാര് കൈയോടെ പിടികൂടി.
ഇവര് പകര്ത്തിയ വീഡിയോ ദൃശ്യങ്ങളിലാണ് ഓട്ടോറിക്ഷ ഡ്രൈവര് നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് പതിഞ്ഞത്.
നഗരം ചുറ്റി കാണാനായി എത്തിയ കൊല്ക്കത്ത സ്വദേശിയായ വ്ലോഗറും അദ്ദേഹത്തിന്റെ പെണ് സുഹൃത്തുമാണ് തട്ടിപ്പിനിരയായത്.
തട്ടിപ്പിന്റെ വീഡിയോ ദൃശ്യങ്ങള് വ്ലോഗര്മാര് സാമൂഹിക മാധ്യമമായ ‘എക്സില്’ പങ്കുവെച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്പ്പെട്ടത്.
ബെംഗളൂരു കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിവിദഗ്ധമായി ഓട്ടോ ഡ്രൈവര് തട്ടിപ്പ് നടത്തിയത്.
‘എംഡി ഫിസ്’ എന്ന പേരില് അറിയപ്പെടുന്ന ബംഗ്ലാദേശി വ്ലോഗര്, നടന്ന സംഭവങ്ങളെക്കുറിച്ച് വീഡിയോയില് വിശദീകരിക്കുന്നത്.
‘ബെംഗളൂരു കൊട്ടാരം കാണുന്നതിനായി ഓട്ടോറിക്ഷയില് പോകാനാണ് ഞങ്ങള് തീരുമാനിച്ചത്. അത് പ്രകാരം ഒരു ഓട്ടോ ഡ്രൈവറുമായി സംസാരിച്ചപ്പോള് മീറ്റര് ചാര്ജിന് ഞങ്ങളെ കൊട്ടാരത്തില് കൊണ്ടുവിടാമെന്ന് സമ്മതിച്ചു.
ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള് നിരക്ക് 320 രൂപ. അത് നല്കുന്നതിനായി ഞാൻ എന്റെ പേഴ്സില് നിന്നും 500 രൂപയുടെ ഒരു നോട്ട് എടുത്ത് അയാള്ക്ക് നല്കി.
ഇതിനിടയില് അയാള് ഞങ്ങളോട് സൗഹൃദ സംഭാഷണവും നടത്തുന്നുണ്ടായിരുന്നു.
പക്ഷേ, ഞൊടിയിടയില് ഞാൻ നല്കിയ 500 രൂപയുടെ നോട്ട് അയാള് ഷര്ട്ടിനിടയില് ഒളിപ്പിച്ചതിന് ശേഷം കയ്യില് രഹസ്യമായി ഒരു നൂറു രൂപ നോട്ട് കാണിച്ച് ഞാൻ നല്കിയത് 100 രൂപ ആണെന്നും ബാക്കി കൂടി നല്കണമെന്നും ആവശ്യപ്പെട്ടു.
സംസാരത്തിനിടയില് എനിക്ക് തെറ്റ് പറ്റിയതാണെന്ന് കരുതി ഞാൻ അയാളുടെ കൈയില് നിന്നും 100 രൂപ തിരികെ വാങ്ങിയിട്ട് വീണ്ടും ഒരു 500 രൂപ നോട്ട് കൂടി നല്കി.
അയാള് അത് വാങ്ങി മീറ്റര് ചാര്ജിലെ തുക എടുത്തതിന് ശേഷം കൃത്യമായി തുക ബാക്കി നല്കി.
https://x.com/VloggerCalcutta/status/1698940576199332023?s=20
എന്നാല് പിന്നീട് വീഡിയോ എഡിറ്റിങ്ങിനിടയിലാണ് ഓട്ടോറിക്ഷ ഡ്രൈവര് നടത്തിയ അതിവിദഗ്ധമായ തട്ടിപ്പ് തനിക്ക് മനസ്സിലായതൊന്നുമാണ് വ്ലോഗര് വീഡിയോയില് പറയുന്നത്.
ബെംഗളൂരുവിലെ ‘ഈ ഓട്ടോ ഡ്രൈവറെ അകറ്റി നിര്ത്തുക’ എന്ന തലക്കെട്ടോടൊണ് യൂറ്റ്യൂബ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വ്ലോഗര്മാരുടെ വീഡിയോ കണ്ട Mrityunjay Sardar എന്ന കന്നഡികനാണ് ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില് പോലീസിനെ ചിത്രങ്ങള് സഹിതം ടാഗ് ചെയ്ത് പങ്കുവച്ചത്.
ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,’ ബംഗ്ലാദേശി ബ്ലോഗറും കാമുകിയും യാത്ര ചെയ്യുകയായിരുന്നു – “ബെംഗളൂരു കൊട്ടാരം”. നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ ചതിച്ചത്. ഇങ്ങനെയാണോ നമ്മള് വിദേശികളോട് പെരുമാറുന്നത് ?? ദയവായി നടപടിയെടുക്കുക.’ എന്ന്.
പിന്നാലെ കുറിപ്പ് വൈറലാകുകയും ബെംഗളൂരു പോലീസിന്റെ ശ്രദ്ധയില്പ്പെടുകയും ചെയ്തു. ഏതായാലും വീഡിയോ ശ്രദ്ധയില്പ്പെട്ടതോടെ തട്ടിപ്പ് നടത്തിയ ഓട്ടോക്കാരനെതിരെ നടപടി എടുത്തിരിക്കുകയാണ് പോലീസ്. ഇയാളെ അറസ്റ്റ് ചെയ്ത ചിത്രം പോലീസ് എക്സില് പങ്കുവച്ചു.