ബംഗളൂരു: ബൊമ്മസാന്ദ്ര ആർകെ ടൗൺഷിപ്പ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആരവം 2023 സംഘടിപ്പിച്ചു.
ക്ലബ് ഹൗസിൽ നടന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബിനു ദിവാകരൻ, വിആർ ബിനു, സതീഷ് റെഡ്ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷങ്ങളിൽ ഘോഷയാത്ര, താലപ്പൊലി, അത്തപ്പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരി പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങി നിരവധി നാടൻ മത്സരങ്ങൾ, ഓണസദ്യയും ഉണ്ടായിരുന്നു.
ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും, ഓണം ഫാഷൻഷോയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കലാസന്ധ്യയിൽ നൂറിൽപരം കലാ കാരന്മാരും,കലാകാരികളും ചേർന്ന് നൃത്ത-സംഗീത വിസ്മയം തീർത്തു.
വിജയികൾക്കുള്ള സമ്മാനദാനത്തോടെ ആരവം 2023 നു ശുഭസമാപ്തിയായി.
ജോൺ കോശി, ഷിജോ ജോൺ, ജിബി ജേക്കബ്, രജീഷ് ചെങ്ങാട്ട്, നീനു പങ്കജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.