Read Time:59 Second
ബെംഗളൂരു: മലയാളി വെൽഫയർ അസോസിയേഷന്റെ ഓണാഘോഷം”നമ്മ ഓണം ( സീസൺ 2) 2023, സെപ്റ്റംബർ 10 ന് നടന്നു.
പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ഓസ്റ്റിൻ ഈപെൻ ഐപിഎസ് (റിട്ടേഡ്)ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അത്തപ്പൂക്കള മത്സരവും,വിവിധ കലാപരിപാടികളും,കായിക മത്സരവും നടത്തി.
ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ ഗാനമേളയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു.
എസ്എസ്എൽസിക്കും പ്ലസ് 2 വിനും ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു ബെന്നി യോഹന്നാൻ നന്ദി പ്രമേയം അവതരിപ്പിച്ചു.
മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മെഡലും നൽകി.