0
0
Read Time:46 Second
ബെംഗളൂരു : ചിത്രദുർഗ ജില്ലയിൽ സർക്കാർ സ്കൂളിലെ 50 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉച്ചഭക്ഷണത്തിന്റെ ഭാഗമായുള്ള മധുരപലഹാരം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾ ഛർദിക്കുകയായിരുന്നു.
വൈകീട്ടോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 22 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.