മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ ചോദ്യം ചെയ്യും.
നിലവിൽ കേസിൽ താരം പ്രതിയല്ലെന്നും തട്ടിപ്പിൽ പങ്കാളിയാണോ എന്ന കാര്യത്തിൽ സംശയമില്ലെന്നും ഐഒഡബ്ല്യൂ ഉദ്യോഗസ്ഥർ പറയുന്നു.
ഗോവിന്ദയുടെ മൊഴിയിൽ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സൂചനകൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
സോളാർ ടെക്നോ അലയൻസ് എന്ന കമ്പനി, ക്രിപ്റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു.
രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും 1000 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
ഈ വർഷം ജൂലൈയിൽ ഗോവയിൽ എസ്ടിഎ സംഘടിപ്പിച്ച ഒരു മെഗാ ഇവനിൽ ഗോവിന്ദ പങ്കെടുത്തിരുന്നു, കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് നടനെ ചോദ്യം ചെയ്യാൻ ഒഡീഷ EOW യുടെ ഒരു സംഘം ഉടൻ മുംബൈയിലെത്തും.വിഷയത്തിൽ ഗോവിന്ദ ഇതുവരെ പ്രതികരിച്ചിട്ടില്ല.