0
0
Read Time:56 Second
ബെംഗളൂരു: മംഗളുരു പാഡിൽ അണ്ടർപാസിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളിയായ കോളേജ് വിദ്യാർത്ഥി മരിച്ചു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.
ബജലിന് സമീപം പള്ളക്കെരെ സ്വദേശി ഭവിൻ രാജ് (20) ആണ് മരിച്ചത്. ഗോഡ്വിൻ (19), ആഷിത്ത് (17) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഭവിൻ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ പോകുമ്പോൾ അടിപ്പാതയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിക്കുകയായിരുന്നു.
മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.