കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും, സംഗീതവും ആലാപനവും, നിര്മാണവും എഡിറ്റിങും, കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്വ്വഹിയ്ക്കുന്നത്.
ഇത്തവണ ചെയ്യുന്ന ചിത്രം ഒരു സ്ത്രീപക്ഷ സിനിമയാണെന്നൊരു പ്രത്യേകത കൂടിയുണ്ട് എന്നാൽ കേന്ദ്ര നായകൻ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. അഞ്ച് ലക്ഷം രൂപ ബഡ്ജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
‘ആതിരയുടെ മകള് അഞ്ജലി’ എന്നാണ് സിനിമയുടെ പേര്. ചിത്രം സെപ്റ്റംബര് 21 ന് വേള്ഡ് വൈഡായി യൂട്യൂബിലൂടെ റിലീസ് ചെയ്യും. പണ്ഡിറ്റിന്റെ പതിനൊന്നാമത്തെ ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ആതിരയുടെ മകള് അഞ്ജലി’ എത്തുന്നത്.
ചിത്രത്തിലെ ആറ് പാട്ടുകള് ഇതിനോടകം പുറത്തിറങ്ങി. യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല് മീഡിയ പ്ലാറ്റിഫോമുകളിലൂടെ പാട്ട് ഹിറ്റായി.
ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 24 മണിക്കൂരിനുള്ളില് ആറ് ലക്ഷത്തിലധികം ആളുകള് ട്രെയില് കണ്ടു.