Read Time:57 Second
ചെന്നൈ: വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ സഹയാത്രികരെ പരിഭ്രാന്തിയിലാക്കി.
ഡൽഹി–ചെന്നൈ 6ഐ 6341 ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം.
വിമാനത്തിന്റെ വാതിൽ തുറക്കാൻ ഇയാൾ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വാതിൽ തുറക്കാൻ ശ്രമിച്ച മണികണ്ഠൻ എന്ന യുവാവിനെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയശേഷം ജീവനക്കാർ സിഐഎസ്എഫി(സെൻട്രൻ ഇൻഗസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്)ന് കൈമാറി.
ഇൻഡിഗോ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.