കൊച്ചി: ഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഇക്കുറി ബ്ലാസ്റ്റേഴ്സ് കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
ഐലീഗ് ചാമ്പ്യന്മാരായി പ്രൊമോഷൻ ലഭിച്ച പഞ്ചാബ് എഫ്.സി ഉള്ള്പെടെയുള്ള പണ്ട്രൻഡ് ടീമുകൾ ഐ.എസ്.എല്ലിൽ പങ്കെടുക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 10ാം സീസണിലും ഗോളടിക്കാൻ വിദേശനിരയാണ് ഒരുങ്ങുന്നത്. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്.
പുതിയ സീസണിന്റെ തുടക്കം കൊച്ചിയിലാണ്. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ആദ്യകളി.
ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കൂടാതെ ഇത്തവണ മലയാളി താരം സച്ചിൻ സുരേഷ് ആണ് ബ്ലാസ്റ്റേഴ്സ് വലകാക്കാൻ എത്തുന്നത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ കളിയാണ് ദിമിത്രിയോസ് ഡയമന്റാകോസ് എന്ന ഗ്രീക്കുകാരൻ പുറത്തെടുത്തത്. 12 ഗോൾ ആകെ നേടി. ഈ സീസണിലും ഡയമന്റാകോസാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന്റെ പ്രതീക്ഷ.
അഡ്രിയാൻ ലുണായാണ് മിഡ്ഫീൽഡ് ജനറൽ . വമ്പന്മാർ പലതുണ്ടെങ്കിലും സഹദ് സി മുഹ്ഹ്മീദിന്റെ അഭാവം ആരാധകർക്ക് നിരാശയാണ്. ആറു വർഷത്തിനു ശേഷമാണ് സഹദ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത്.
ബെംഗളൂരു എഫ് സി യും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനുമെല്ലാം തന്നെ കിരീട പ്രതീക്ഷയിലാണ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകാമെന്നാണ് പഞ്ചാബ് എഫ് സി യിലൂടെ കണക്കുകൂട്ടൽ .
ലീഗ് ഘട്ടത്തിൽ ആജ് 120 മത്സരങ്ങൾ പിന്നാലെ ഇരുപാതങ്ങളുള്ള സെമിയും ഫൈനലും പത്താം സീസണിൽ എത്തി നിൽക്കുമ്പോൾ ഐ.എസ്.എൽ ഫുട്ബോളിൽ കിരീടമെന്ന സ്വപ്നം ഇക്കുറിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഈ സീസണിൽ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കപ്പടിക്കണം എന്ന ഒരേഒരാവശ്യം മാത്രമാണ് ഉള്ളത്.
പിഴയും വിലക്കും ചേർന്ന കഴിഞ്ഞ സീസൺ കേരളം ബ്ലാസ്റ്റേഴ്സ് ആരാധകർ ഓർക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ഇത്തവണ പുതുചരിത്രമാണ് ലക്ഷ്യം.