Read Time:1 Minute, 16 Second
കൊച്ചി: കടങ്ങള് വീട്ടിക്കൊണ്ട് ഐഎസ്എസ് സീസണ് ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ബദ്ധവൈരികളായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തോല്പ്പിച്ചാണ് മഞ്ഞപ്പട കൊച്ചിയില് ഇരമ്പിക്കയറിയത്.
രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില് ബംഗളുരു താരം കെസിയ വീൻഡോര്പ്പിന്റെ ഓണ് ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില് കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്ത്തി.
മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരു ആദ്യ ഗോള് കണ്ടെത്തിയത്.
ബോക്സില് ബ്ലാസ്റ്റേഴ്സ് താരങ്ങള് വരുത്തിയ പിഴവ് മുതലാക്കി കുര്ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു.
എന്നാല്, പിന്നീട് സമര്ത്ഥമായി അവസാന വിസില് വരെ പിടിച്ച് നിന്ന് മഞ്ഞപ്പട വിജയം പേരിലാക്കി