ചെന്നൈ : ആദര സൂചകമായി അവയവങ്ങൾ ദാനം ചെയ്യുന്നവർക്ക് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന് തമിഴ്നാട് സർക്കാർ.
അവയവങ്ങൾ ദാനം ചെയ്യുകയും അനേകം ജീവൻ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ മാനിച്ച്, മരണത്തിന് മുമ്പുള്ള അവയവദാതാക്കളുടെ ശവസംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
உடல் உறுப்பு தானத்தின் மூலம் நூற்றுக்கணக்கான நோயாளிகளுக்கு வாழ்வளிக்கும் அரும்பணியில் நாட்டின் முன்னணி மாநிலமாகத் தமிழ்நாடு தொடர்ந்து விளங்கி வருகின்றது.
குடும்ப உறுப்பினர்கள் மூளைச்சாவு நிலையை அடைந்த துயரச் சூழலிலும், அவர்களின் உடல் உறுப்புகளைத் தானமாக அளித்திட முன்வரும்…
— M.K.Stalin (@mkstalin) September 23, 2023
അവയവദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് ജീവൻ നൽകുന്നതിൽ തമിഴ്നാട് രാജ്യത്തെ മുൻനിര സംസ്ഥാനമായി തുടരുകയാണെന്ന് സ്റ്റാലിൻ അടിവരയിട്ട് പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ച കുടുംബാംഗങ്ങളുടെ ദാരുണമായ സാഹചര്യത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയ കുടുംബങ്ങളുടെ നിസ്വാർത്ഥ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത് എന്നും സ്റ്റാലിൻ പറഞ്ഞു.