ആലപ്പുഴ: കോടതിവളപ്പില് നാത്തൂന്മാര് തമ്മില് പൊരിഞ്ഞ തല്ല് നടന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള് തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ഇരുവരും കോടതിയില് എത്തിയത് . എത്തിയത്.
കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കമാണ് കോടതിവളപ്പില് കയ്യാങ്കളിയില് കലാശിച്ചത്.
ഇവര്ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്ക്കമായിരുന്നു തുടക്കം.
പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള് ഉണ്ടായതായും അഭിഭാഷകര് പറയുന്നു.
കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില് ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്ക്കമാണ് അടിയിലേക്ക് എത്തിയത്.
ഭാര്യയും ഭര്ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്.
ഭര്ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര് പറയുന്നത്.
മുടിപിടിച്ച് വലിക്കുന്നതും മുഖത്തടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില് കാണാം. ഭര്ത്താവും കുടുംബാംഗങ്ങളും പിടിച്ചുമാറ്റാന് ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.