വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0 0
Read Time:1 Minute, 46 Second

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 23, 24 തീയ്യതികളിൽ വർത്തൂരിലെ മധുരശ്രീ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു.

“വി.എം.എ. നമ്മ ഓണം” പരിപാടിയുടെ പ്രധാന സ്പോൺസർമാരായ റെസിഡൻഷ്യലി, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ, കംപ്ലീറ്റ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക്, ചന്ദ്രൻ ഗുരുക്കൾ & ഫിറ്റ്‌നസ് എക്‌സ്‌ട്രീം ഇന്റർനാഷണൽ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സലാഹ് മുഹമ്മദ് ചടങ്ങിലെ അധ്യക്ഷനായിരുന്നു.

വർത്തൂർ മലയാളി അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് രാജു സ്വാഗതവും വൈസ് പ്രസിഡൻറ് ഷാജി രാജൻ തത്തനൂർ നന്ദിയും പറഞ്ഞു.

വി.എം.എ-യിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, മെഗാ തിരുവാതിരയും, കൊച്ചിൻ മ്യൂസിക്ക് ഡ്രീംസിന്റെ മെഗാ ഷോയും, ശിങ്കാരി മേളവും, വിഭവ സമൃദ്ധമായ ഓണ സദ്യയും രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.

വർത്തൂർ മലയാളി അസോസിയേഷൻ എന്ന സംഘടനയുടെ കൂട്ടായ്മയുടെയും, മലയാള സംസ്‌കാരത്തിന്റേയും പാരമ്പര്യത്തോടുകൂടിയ അതിന്റെ അഭിനിവേശവും വിളിച്ചോതുന്നതായി ഈ വർഷത്തെ പരിപാടികൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts