ബെംഗളൂരു ലവ് ജിഹാദ് കേസ് വ്യാജം; പരാതിയ്ക്ക് പിന്നിൽ യുവതി പകയെന്ന് പോലീസ്

0 0
Read Time:2 Minute, 17 Second

ബെംഗളൂരു: പ്രണയത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റാന്‍ ശ്രമിച്ചെന്ന, ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പൊലീസ്.

കാമുകന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയപ്പോള്‍ വ്യാജമായി ആരോപണം ഉന്നയിച്ച് യുവതി ലവ് ജിഹാദ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന യുവതി അവിടെ പരിചയപ്പെട്ട കശ്മീരി യുവാവുമായി പ്രണയത്തില്‍ ആവുകയായിരുന്നു.

തന്നേക്കാള്‍ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു യുവതിയുടെ പദ്ധതി. മതം മാറാതെ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നതെന്നാണ് യുവതി പരാതിയില്‍ അറിയിച്ചത്.

എന്നാല്‍ പലവട്ടം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് മതംമാറണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നപ്പോള്‍ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു.

ഇതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ലവ് ജിഹാദില്‍ കുടുക്കാന്‍ യുവാവ് ശ്രമിച്ചെന്നാണ് യുവതി പരാതിയില്‍ ആരോപിച്ചത്.

കാമുകന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് യുവതി ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സ്ഥിതിക്ക് ബലാത്സംഗ, വഞ്ചനാ കേസുകള്‍ നിലനില്‍ക്കും. ഇതില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts