Read Time:1 Minute, 8 Second
ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്നാരോപിച്ച് ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിഎംകെ ജില്ലാ നേതാവ് എ.സി മണി അരണി പോലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിനായക ചതുര്ത്ഥി ആഘോഷത്തിനിടെ മഹേഷ് ഉദയനിധി സ്റ്റാലിനെതിരെ അപകീര്ത്തികരമായ പ്രസ്താവനകള് നടത്തിയെന്നാണ് പരാതി.
മഹേഷിനെ വീട്ടില് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ശത്രുത വളര്ത്തല്, മതവികാരം വ്രണപ്പെടുത്തല്, പ്രകോപനപരമായ പ്രസംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.