ചെന്നൈ : യാത്രാത്തിരക്ക് കുറയ്ക്കാൻ താംബരത്തു നിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടി.
ഏറെക്കാലമായി മലബാറിലെ യാത്രക്കാർ ഉന്നയിച്ചിരിക്കുന്ന ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായത്. പ്രത്യേക വണ്ടിയിലേക്ക് റിസർവേഷൻ തുടങ്ങി.
എം.കെ. രാഘവൻ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനെ കണ്ടപ്പോഴും ഈയാവശ്യം ഉന്നയിച്ചിരുന്നു.
ഈ മാസം 29, ഒക്ടോബർ ആറ്, 13, 20, 27 ദിവസങ്ങളിൽ താംബരത്തു നിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന വണ്ടി (06049) പിറ്റേദിവസങ്ങളിൽ രാവിലെ 7.30-ന് മംഗളൂരുവിലെത്തും.
മംഗളൂരുവിൽ നിന്ന് ഈ മാസം 30, ഒക്ടോബർ ഏഴ്, 14, 21, 28 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 12-ന് തിരിക്കുന്ന തീവണ്ടി(06050) പിറ്റേ ദിവസങ്ങളിൽ രാവിലെ അഞ്ചിന് താംബരത്തെത്തും.
സ്റ്റോപ്പുകൾ
എഗ്മോർ, പെരമ്പൂർ, ആർക്കോണം, കാട്പാടി , ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവയാണ്.