ഓട്ടോക്കാരന് 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം.ഡി രാജിവച്ചു 

0 0
Read Time:1 Minute, 38 Second

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു.

തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്.

2022 ആണ് അദ്ദേഹം ബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബാങ്കിന്റെ ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്.

തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു.

ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് അദ്ദേഹം വരെ എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു.

സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തിയത്. എസ്.എം.എസിലൂടെ പണം വന്ന വിവരം അറിഞ്ഞത്.

ഇത് സത്യമാണോ എന്ന് നോക്കാൻ സുഹൃത്തിന് 21,000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.

മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് ബാങ്കിൽ നിന്നും രാജ്കുമാറിന് വിളിച്ചു.

ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽ നിന്നും 9000 കോടി തിരിച്ചു വാങ്ങുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
80 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts