Read Time:1 Minute, 8 Second
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബിദാർ ജില്ലയിലെ ബജോലാഗ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ട് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു.
സന്ധ്യാറാണി സഞ്ജുകുമാർ കാംബ്ലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഭാൽക്കി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ചുവരിനടിയിൽ പെട്ട പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാൻ അരമണിക്കൂറോളമെടുത്തു.
അതിനിടെ ബിദാർ ജില്ലയിൽ കനത്ത മഴ നാശമാണ് വിതച്ചത്. ബിദാർ നഗരത്തിലെ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി.
തുടർന്ന് കോംപ്ലക്സുകളിലെ വെള്ളം വൃത്തിയാക്കാൻ ഫയർഫോഴ്സ് സ്ഥലത്തെത്തി.