Read Time:1 Minute, 6 Second
ബംഗളൂരു: മീനെന്ത് വില എന്ന് ചോദിച്ചെത്തിയ ഒരു യുവാവ്. മീൻ വിറ്റു കൊണ്ടിരുന്ന സ്ത്രീക്ക് അസാധാരണമായി ഒന്നും തോന്നിയില്ല.
അവന്റെ മുഖം ഒരു തൂവാല കൊണ്ട് മറച്ചിരുന്നു, കണ്ണിൽ കൂളിംഗ് ഗ്ലാസും തലയിൽ തൊപ്പിയും. മീൻ എടുത്തു കൊടുക്കുന്നതിനിടയിൽ അവരുടെ മനസ്സ് പറഞ്ഞു, ഇതെന്റെ പ്രിയപ്പെട്ട മകനാണല്ലോ എന്ന്.
https://twitter.com/Dafi_syiemz/status/1705475701833707530/mediaViewer?currentTweet=1705475701833707530¤tTweetUser=Dafi_syiemz&mode=profile
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുഖത്തെ തൂവാല മാറ്റി, അമ്മയെ കെട്ടിപ്പിടിച്ചു അവൻ.
ദുബായിൽ ജോലി ചെയ്യുന്ന മകൻ സർപ്രൈസ് ആയി അമ്മയെ കാണാൻ എത്തിയ നിമിഷമാണ് ഇപ്പോൾ വൈറൽ.
കർണാടകയിലെ കുന്ദാപുരയിലെ മാർക്കറ്റിലായിരുന്നു ഈ സംഭവം.