കാവേരി വിഷയത്തിൽ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും

0 0
Read Time:3 Minute, 6 Second

ബെംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ കർണാടക പുനഃപരിശോധനാ ഹർജി നൽകും

തമിഴ്നാടിന് കർണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെയാണ് ഹർജി നൽകുക.

വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പാലിച്ചില്ലെങ്കിൽ കർണാടക നിയമപരമായ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ.

കർഷകർ, ദളിതർ, തൊഴിലാളികൾ, കന്നഡ അനുകൂല സംഘടനകൾ, സാമൂഹിക പ്രവർത്തകർ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

വെള്ളം വിട്ടുകൊടുക്കില്ല എന്നതു തന്നെയാണ് കർണാടകയുടെ നിലപാട്. എന്നാൽ, ഇങ്ങനെ ചെയ്താൽ സംസ്ഥാനത്തെ അണക്കെട്ടുകൾ കേന്ദ്രം ഏറ്റെടുക്കുന്ന സ്ഥിതി വരും. കോടതിലക്ഷ്യ നടപടികളും നേരിടേണ്ടി വരും. 

സംസ്ഥാന സർക്കാർ പിരിച്ചുവിടപ്പെട്ടേക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതിനിടെ കർണാടകയിൽ നിന്നുള്ള വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർ, മുൻ അഡ്വ. ജനറൽമാർ, ജലമേഖലയിലെ വിദഗ്ധർ എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി.

വെള്ളം പങ്കുവെക്കുന്ന കാര്യത്തിൽ ഫോർമുല രൂപപ്പെടുത്താനാണിത്. ചട്ടപ്രകാരം തന്നെ വർഷത്തിൽ കർണാടക 177.25 ടി.എം.സി അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണം.

284.85 ടി.എം.സി അടി വെള്ളമാണ് കർണാടകക്ക് ആവശ്യമുള്ളത്. ഈ വർഷം ആഗസ്റ്റിൽ മഴ ഏറെ കുറവായിരുന്നു. സെപ്റ്റംബറിൽ പോലും മതിയായ മഴ കിട്ടിയിട്ടില്ല.

നിലവിൽ 43 ടി.എം.സി അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുത്തിട്ടുണ്ട്. ഉത്തരവ് പ്രകാരം 123 ടി.എം.സി അടി വെള്ളം കൂടി നൽകണം. എന്നാൽ, മഴക്കുറവുമൂലം അത്രയും മരണം ഇതുവരെ കർണാടകക്ക് കഴിഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ)യുടെ എല്ലാ യോഗത്തിലും തമിഴ്‌നാടിന് വെള്ളം നൽകാനുള്ള ഉത്തരവിനെതിരെ കർണാടക പ്രതിഷേധം അറിയിക്കാറുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts